ലോകാ സമസ്താ സുഖിനോ ഭവന്തു:
ആയൂർവിദ്യയും ആത്മീയവരസിദ്ധിയും ലോകനന്മക്ക്

ലോകാ സമസ്താ സുഖിനോ ഭവന്തു:
ആയൂർവിദ്യയും ആത്മീയവരസിദ്ധിയും ലോകനന്മക്ക്

Menu

Hijama and Acupunjar ഹിജാമ & അക്യൂപംചർ

ഹിജാമ

ഹിജാമയും, ആയൂർവ്വേദവും

       മദ്ധ്യകാലം വരെയും രക്തമോക്ഷം ആയൂർവ്വേദ ചികിത്സയുടെ ഭാഗമായിരിന്നു. പിന്നീട് വസ്ഥി ഈ സ്ഥാനം കൈയ്യടക്കുകയായിരിന്നു. ചീത്ത രക്തം പുറം തള്ളുക എന്നതാണു് ആയൂർവ്വേദത്തിൽ രക്തമോക്ഷം കൊണ്ടുദ്ദേശിക്കുന്നത്. മുൻ കാലങ്ങളിൽ ഇത് ചെയ്തിരുന്നത് പ്രധാനമായും 5 വിധത്തിലായിരിന്നു.

1. ജളൂകാവചരണം (ലീച്ചിംഗ്):- വിഷമില്ലാത്ത അട്ടയെ കൊണ്ട് ശരീരത്തിൽ കടിപ്പിച്ച് രക്തം വലിച്ച് കുടിപ്പിക്കുക.

2. അലാബു:- ഇതിൽ ചെരങ്ങ (ചുരയ്ക്ക) യാണ് രക്തം സ്രവിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇതിൽ ഒരു തിരി കത്തിച്ച് വിപരീത സമ്മർദ്ദം ഉണ്ടാക്കിയാണ് രക്തം വലിച്ചെടുക്കുന്നത്.

3. ശ്രംഗ യന്ത്രാവചരണം:- കൊമ്പുവെക്കുക എന്ന രീതി. കാളയുടെ കൊമ്പാണ് സാധാരണ ഇതിന് ഉപയോഗിക്കുന്നത്.

4. സിരാവേധവിധി:- സിരകൾ ബേധിച്ച് രക്തം കളയുന്ന രീതി.

5. പ്രച്ഛാനം:- കൊത്തിവെക്കുന്ന രീതി.

ഹിജാമ

-----------

       ശരീരത്തിൽ നിന്നും ചർമ്മത്തിലൂടെ രക്തം പുറത്തുകളയുന്ന പുരാതനമായ ഈ ചികിത്സാരീതി പല പേരിലൂടെയാണ് അറിയപ്പെടുന്നത്. ഹി ജാമ എന്ന വാക്കിനർത്ഥം പൂർവ്വസ്ഥിതിയിലേക്ക് വരിക എന്നും, വലിച്ചെടുക്കുക എന്നുമാണ്. അറബികളാണ് ഇതിനു് ഹിജാമ എന്ന പേരിട്ടത്. ഇന്നു് കപ്പിംഗ് തെറാപ്പി എന്ന പേരിലാണ് ഹിജാമ അറിയപ്പെടുന്നത്. ശരീരത്തിൽ നിന്നും രക്തം പുറത്തെടുക്കാതെ ചെയ്യുന്ന കപ്പിംഗ് രീതികളും നിലവിലുണ്ട്.കപ്പിംഗ് പ്രധാനമായും പത്ത് വിധത്തിലാണ്.

1. ഡ്രൈകപ്പിംഗ് (Dry Capping):- ഇത് ശരീരത്തിൽ മുറിവുണ്ടാക്കാതെ ചെയ്യുന്ന രീതിയാണ്.

2. ഫയർത്രോയിംഗ് മെത്തേഡ് (Fire Throwing Methode).

3. ട്രിക്ക്ളിംഗ് മെത്തേഡ് (Twickling Methode).

4. സെറാമിക് റബ്ബർ കപ്പിംഗ് (Ceramic Rubber Cupping).

5. ബ്ലഡ് ലെറ്റിംഗ് മെത്തേഡ് (Blood Letting).

6. കപ്പിംഗ് മസ്സാജ് (Cupping Massage).

7. ഫ്ലാഷ് കപ്പിംഗ് (Flash Cupping).

8. ഹെർബൽ കപ്പിംഗ് (Herbal Cupping).

9. നീഡിൽ കപ്പിംഗ് (Needle Cupping).

10. വെറ്റ് കപ്പിംഗ് (Wet Cupping).

---------------

ഹിജാമയുടെ ചരിത്രം

       ചികിത്സയുടെ ഇനത്തിൽ ഏറ്റവും പഴക്കമുള്ളതാണ് ഹിജാമ. പല പല സംസ്കാരങ്ങളിലൂടെയും, ചികിത്സാ പാരമ്പര്യത്തിലൂടെയും ഹിജാമ വളർന്നു വന്നു. ഇതിനു കാലാനുസൃതവും, പ്രാദേശികവുമായ പല വക ഭേദങ്ങളുമുണ്ടായിരുന്നതായി ചരിത്രത്തിൽ നിന്നും മനസ്സിലാക്കാം. എന്നാൽ എക്കാലത്തെയും ഭിഷഗ്വരന്മാർ അംഗീകരിക്കുകയും, അനുവർത്തിക്കുകയും ചെയ്ത ഒരു ചികിത്സാരീതിയായിട്ടാണ് ഹിജാമ അറിയപ്പെടുന്നത്.

      ബാബിലോണ്-അസിറിയൻ സംസ്കാര കാലഘട്ടത്തിലും കാളയുടെ കൊമ്പ് ഹിജാമക്കായി ഉപയോഗിച്ചതായി കാണാം. മദ്ധ്വകാലഘട്ടത്തിൽ വളരെ പെട്ടെന്ന് തന്നെ ഹിജാമ എല്ലായിടത്തും വ്യാപിച്ചു. അന്നത്തെ കാലത്ത് ബാർബർമാരായിരുന്നു ഹിജാമ ചെയ്തിരുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവായ ഹിപ്പോക്രാറ്റസ് കപ്പിംഗ് ചികിത്സയുടെ വക്താവായിരുന്നു. ശാരീരിക പ്രശ്നങ്ങൾക്ക് ഹിപ്പോക്രാറ്റസ് കപ്പിംഗ് ചികിത്സ നിർദ്ദേശിച്ചിരുന്നു. കപ്പിൻ്റെ രൂപത്തെ കുറിച്ചും, ഭാരത്തെ കുറിച്ചും, ഉപയോഗത്തെ കുറിച്ചും ഹിപ്പോക്രാറ്റസ് പ്രസക്തമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഡ്രൈ കപ്പിംഗ്, വെറ്റ് കപ്പിംഗ് എന്നീ രണ്ട് രീതിയിലുള്ള കപ്പിംഗ് ചികിത്സ രീതി ഹിപ്പോക്രാറ്റസ് അവതരിപ്പിച്ചിട്ടുണ്ട്. ചൈനീസ് ചീകിത്സയായ അക്യൂപങ്ചറിൻ്റെ കൂടെയും, അറബ് ചികിത്സയായ യൂനാനിയുടെ കൂടെയും ഹിജാമ ചെയ്യാറുണ്ട്. ചൈനയിൽ ബി.സി. 1000 മുതൽ 3000 കൊല്ലങ്ങൾക്കു് മുമ്പ് കപ്പിംഗ് പ്രചാരത്തിലുണ്ടായിരുന്നു. അറബ് നാടുകളിലും, ചൈനയിലും ഈ ചികിത്സാരീതി ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നു. അറബികളിൽ സ്ത്രീകളും, പുരുഷന്മാരും മാസത്തിലൊരിക്കൽ ഹിജാമ ചെയ്യുന്നവരാണ്. രോഗ ചികിത്സാരീതി എന്നതിലുപരി രോഗം വരാതിരിക്കാൻ ഹിജാമ നല്ലതാണെന്നു് മനസ്സിലാക്കിയാണ് അവർ ഹിജാമ ചെയ്തു കൊണ്ടിരുന്നത്.

       വൈദ്യശാസ്ത്ര രംഗത്തെ പ്രശസ്തനായ ഗാലനും കപ്പിംഗ് ചികിത്സാരീതിയുടെ പ്രചരണത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വൈദ്യശാസ്ത്ര പഠനത്തിൻ്റെ അടിസ്ഥാനമായി ഗാലൻ്റെ ബ്ലഡ് ലറ്റിംഗ് & കപ്പിംഗ് രീതികൾ നിലനിന്നിരുന്നു. മധ്യകാലഘട്ടങ്ങളിൽ ബാർബർമാർ തലമുടി മുറിക്കുന്നതോടൊപ്പം ശാസ്ത്രക്രിയ, കപ്പിംഗ്, പല്ലുപറിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അക്കാലത്ത് ഹിജാമ ചെയ്യാനായി രോഗികളുടെ ഒരു നീണ്ട നിര തന്നെ പ്രത്യോകമായ ബ്ലീഡിംഗ് ഹൗസുകളുടെ മുന്നിൽ ഉണ്ടാകുമായിരുന്നു. കൊമ്പുവെക്കുന്നവരെ (ഹിജാമ) സർജൻമാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. 18, 19 നൂറ്റാണ്ടുകളിൽ യൂറോപ്പിലും, അമേരിക്കയിലും കപ്പിംഗ് ചികിത്സ വളരെയധികം പ്രചരിച്ചിരുന്നു. അക്കാലത്ത് തന്നെ യൂറോപ്പിലെ ജനങ്ങൾ വസന്തകാലത്ത് ആരോഗ്യ സംരക്ഷണത്തിനു് ഹോസ്പിറ്റലുകൾ സന്ദർശിച്ച് ഹിജാമ ചെയ്യുമായിരുന്നു.

________________

ഹിജാമ എന്നാൽ എന്തു്..?

       ശരീരത്തിൽ നിന്നും ചർമ്മത്തിലൂടെ ദുഷിച്ച രക്തം പുറത്തുകളയുന്ന ഒരു പുരാതന ചികിത്സാ രീതിയാണ് "ഹിജാമ" (കൊമ്പുവെക്കൽ). പഴയ കാലത്ത് മൃഗങ്ങളുടെ കൊമ്പുപയോഗിച്ചും, ഇന്ന് കൊമ്പിന് പകരം കനം കുറഞ്ഞ ഗ്ലാസ്സും, ഫൈബർ കപ്പുകളുമാണ് ഉപയോഗിച്ച് പോരുന്നത്.

       ഹിജാമയിലൂടെ പുറം തള്ളിയ രക്തവും, മറ്റു രക്തവും പരിശോധിച്ചാൽ ഹിജാമയിലൂടെ കളയുന്ന രക്തം ചീത്ത രക്തമാണെന്ന് തിരിച്ചറിയുന്നതാണു്.

... ഹിജാമ ചെയ്യുമ്പോൾ വേദനിക്കുമോ...?

.... രക്തം കൂടുതൽ പുറത്തു പോകുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ...?

       പഴയ കാലത്ത് ഹിജാമ ചെയ്തിരുന്നത് കൊമ്പ് കൊണ്ടായിരുന്നു. കൊമ്പിൻ്റെ ഭാഗം ശരീരത്തിൽ അമർത്തി വെക്കുമ്പോയും, കത്തികൊണ്ട് മുറിവ് ഉണ്ടാക്കുമ്പോയും വേദനയുണ്ടാവും. ഈ ആധുനിക യുഗത്തിൽ ഉപയോഗിക്കുന്നത് കനം കുറഞ്ഞ ഗ്ലാസ്സും, ഫൈബർ കപ്പുകളുമാണ്. സർജിക്കൾ ബ്ലൈഡ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചെറിയ സ്ക്രാച്ചുകളിലൂടെ രക്തം പുറത്തെടുക്കുന്നത്. അത് കൊണ്ട് തന്നെ വേദനയില്ലാതെയാണു് ഇപ്പോയത്തെ ഹിജാമ.

...ഹിജാമക്ക് പാർശ്വഫലങ്ങൾ ഉണ്ടോ...?

       ഇല്ല. പക്ഷേ ശരിയായ രീതിയിൽ ഹിജാമ ചെയ്യാൻ പഠിക്കാത്തവർ ചെയ്യുമ്പോൾ മുറിവുകൾ വലുതാവാനും, വേദനകൾ ഉണ്ടാവാനും സാധ്യതയുണ്ട്. അസിഡിറ്റി കൂടുതലുള്ള ശരീരത്തിൽ ഹിജാമയുടെ കപ്പുകൾ ഉപയോഗിക്കുമ്പോൾ കപ്പ് വെച്ച ഭാഗങ്ങളിൽ കുമിളകൾ പോലെ വരാറുണ്ട്. അത് അൽപ്പം കഴിഞ്ഞാൽ ഇല്ലാതാവുകയും, ചിലർക്ക് ചെറിയ തോതിൽ തലകറക്കം ഉണ്ടാവുകയും, അത് മിനിറ്റുകൾക്കകം സുഖപ്പെടുകയും ചെയ്യും. വേറെ ഒരു വിധ പാർശ്വഫലങ്ങളും ഇല്ല.

...ഹിജാമക്ക് പ്രായപരിധി ഉണ്ടോ..? സ്ത്രീകൾക്ക് ഹിജാമ ചെയ്യാമോ...?

       ഹിജാമ ഒരു ചികിത്സാരീതിയാണു്. അത് കൊണ്ട് ഏത് രോഗികൾക്കും ഇത് ഫലപ്രധമാണ്. എങ്കിലും ചെറിയ കുട്ടികൾ, പ്രായാധിക്യം കൊണ്ട് തൊലി ചുക്കിച്ചുളിഞ്ഞവർ, സ്ത്രീകൾക്കു് ആർത്തവ സമയത്തും, ഗർഭകാലത്തെ ആദ്യ ആറ് മാസവും ഹിജാമ ചെയ്യരുത്.

...രക്തം കൊടുക്കുന്നത് ഹിജാമക്ക് തുല്ല്യമാണോ..?

       രക്തദാനത്തിലൂടെ ഞരമ്പുകൾ വഴിയാണ് രക്തം പുറത്തെടുക്കുന്നത്. സന്ധികളിലോ, പേശി ഭാഗങ്ങളിലോ, മാംസ ഭാഗങ്ങളിലോ ജെല്ലി രൂപത്തിൽ കെട്ടികിടക്കുന്ന അശുദ്ധ രക്തങ്ങൾ (വസ്തുക്കൾ) ഒരിക്കലും ഞരമ്പിൽ കൂടി പുറത്തേക്ക് വരുന്നില്ല. നിലവിൽ രക്തത്തിൽ കലർന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അന്യവസ്തുക്കൾ പുതുതായി സ്റ്റോർ ചെയ്യപ്പെടുന്നുമില്ല. മുൻ കാലങ്ങളിൽ എത്തിചേർന്നവയെ പുറം തള്ളാൻ രക്തധാനം വഴി ഒരിക്കലും സാധ്യമല്ല.

ഹിജാമയുടെ പ്രവർത്തനവും, ഗുണങ്ങളും :-

       ശരീരത്തിൽ അലിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ആണ് യഥാർത്ഥ രോഗകാരണം. ആ മാലിന്യങ്ങൾ പുറം തള്ളുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങളും, മാലിന്യങ്ങൾക്ക് പുറത്തു പോകാൻ സാധിക്കാതിരിക്കുകയും, പുറത്തു പോകാൻ അനുവദിക്കാതിരിക്കുകയും ച്ചെയ്യുമ്പോൾ അത് ശരീരത്തിനകത്ത് പലവിധത്തിലുള്ള രോഗങ്ങളും ആയി മാറുന്നു. 

       ഇങ്ങിനെ ഉണ്ടാകുന്ന, ഉണ്ടായികൊണ്ടിരിക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുന്ന രീതിയാണ് ഹിജാമ (കൊമ്പ് വെക്കൽ).

       നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളിൽ നിന്നാണ് രോഗാണുക്കൾ, സൂക്ഷ്മജീവികൾ ഉണ്ടാകുന്നത്. അവ പുറമേ നിന്ന് വരുന്നവയല്ല. ഇതിനു് പ്രധാന കാരണം നമ്മുടെ തെറ്റായ ഭക്ഷണ രീതിയും, ജീവിധ ശൈലിയും ആണു് പ്രധാന കാരണങ്ങൾ. ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ രക്തത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവ ഏതെങ്കിലും ഭാഗത്ത് പ്രയാസമുണ്ടാക്കുമ്പോൾ ആ രോഗത്തിൻ്റെ ഭാഗമായിട്ട് അതറിയപ്പെടുന്നു.

ഉദാ: - ഊരവേധന. ആ ഭാഗത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളും, അതു് കാരണമായുണ്ടാകുന്ന നീർക്കെട്ടുമാണ്.

        ഭക്ഷണത്തിലൂടെയും, വെള്ളത്തിൽ കൂടിയും പ്രവേശിക്കുന്ന കീടനാശിനികളും, മരുന്ന് രൂപത്തിൽ ശരീരത്തിൽ പ്രവേശിക്കുന്ന രാസ പദാർത്ഥങ്ങളും ശരീരത്തിൻ്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയായ മലം, മൂത്രം എന്നിവയിൽ കൂടി പുറം തള്ളുന്നില്ല. അവ രക്തത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഹി ജാമയിലൂടെ നിർമ്മിക്കപ്പെടുന്ന ഒഴിഞ്ഞ ഭാഗത്തിലൂടെ രക്തം സഞ്ചരിക്കുമ്പോൾ വലിഞ്ഞു നിൽക്കുന്ന ചർമ്മ ഭാഗത്തെ ശൂന്യതയിൽ കയറിയിറങ്ങുമ്പോൾ മാലിന്യങ്ങൾ അവിടെ അടിഞ്ഞു കൂടും. ഹിജാമയിലൂടെ അവ പുറം തള്ളപ്പെടും. ഇങ്ങിനെ രക്തത്തിലെ മാലിന്യങ്ങൾ പുറം തള്ളുമ്പോൾ ശരീരത്തിൽ ശരീരം പുതിയ രക്തം ഉണ്ടാക്കുകയും, ശരീരത്തിന് ഉന്മേഷം ഉണ്ടാവുകയും, ശരീരത്തിൻ്റെ ഭാരം കുറഞ്ഞതായി അനുഭവപ്പെടുകയും, കൂടുതൽ ഊർജ്ജസ്വലനാവുകയും ചെയ്യുന്നു. "ഹിജാമ " ശരീരത്തിലെ ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നു.

ഹിജാമയിലൂടെ സുഖമാകുന്ന രോഗങ്ങൾ

       എല്ലാ രോഗങ്ങൾക്കും ഹിജാമ ഫലപ്രദമാണ്. എങ്കിലും പൊതുവേ പറയപ്പെടുന്ന രോഗങ്ങൾ.

1. വിട്ടുമാറാത്ത തലവേദന (Migrane).

2. തലവേദന (Head Ache).

3. കഴുത്ത് വേദന (Cervical Spondylosis).

4. നടുവിലും, ഇടുപ്പിലുമുണ്ടാകുന്ന വേദന (Sciatica).

5. മുട്ടുവേദന (Knee Pain).

6. മടമ്പ് വേദന (Heel Pain).

7. തോളു വേദന (Shoalder Pain).

8. തോൾമരവിപ്പ് (Frozen ShoaIder).

9. പല്ലുവേദന (Teeth Pain).

10. കൈമുട്ട് വേദന (Tennis EIbow).

11. കഴുത്ത് ഉളുക്കൽ (Stiff Neck).

12. പുറംവേദന (ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന).

13. തരിപ്പ് മരവിപ്പ് (Numbness).

14. മസിൽ പിടുത്തം, പേശിവലിവ്.

15. ചർമ്മ രോഗങ്ങൾ (Dermetological Diseasess).

16. മുഖക്കുരു, ചൊറിച്ചിൽ, കുരുക്കൾ, പഴുപ്പ്, മുടികൊഴിച്ചിൽ, ശരീരത്തിലെ അണുബാധ (Inflamation and Infeation).

17. പനി, ചുമ, കഫക്കെട്ട് (Common Cold).

18. ഇൻഫ്ളൂവൻസ് നെഞ്ചിൻ്റെയും, ഹൃദയത്തിൻ്റെയും രോഗങ്ങൾ (Chest & Heart Disease).

19. ഹൃദയ ബ്ലോക്കുകൾ ( Heart Block).

20. ആസ്തമ, ദീർഘകാലമായുള്ള ചുമ, വലിവ്.

21. നെഞ്ചിലെ പഴുപ്പ്.

22. ആമാശയ, കടൽ സംബന്ധമായ രോഗങ്ങൾ (GlT Disease).

23. മൂത്രാശയ രോഗങ്ങൾ (Urinary Disease).

24. മൂത്രതടസ്സം, മൂത്രപഴുപ്പ്.

25. മൂത്രകല്ല്, ദീർഘകാലമായുള്ള തളർച്ച, ക്ഷീണം (Chronic Fatique Syndrome).

26. ആർത്തവ വൈകല്യങ്ങൾ.

27. ഗർഭാസയ സംബന്ധമായ രോഗങ്ങൾ.

28. കിഡ്നി സംബന്ധ രോഗങ്ങൾ (Kidney Disease).

29. ക്രമം തെറ്റിയുള്ള ആർത്തവം (Irregular Menstral Cycle).

30. ആർത്തവം നിലക്കാതിരിക്കൽ (Menorrohagia).

31. അണ്ഡാശയ രോഗങ്ങൾ (Overium Disease).

32. സ്ത്രീ പുരുഷ വന്ധ്യത (Infirtility).

33. ലൈംഗീകരോഗങ്ങൾ.

34. ശീഘ്രസ്ക്കലനം (Premature IJiaculation).

35. മാനസിക രോഗങ്ങൾ (Psychiatric Disease).

36. വിഷാദ രോഗങ്ങൾ (Depression).

37. മാനസിക സംഘർഷം (Stress).

38. ഉത്കണ്ഠ (Anxiety).

39. ഉറക്കമില്ലയ്മ (Insomania).

40. സ്കീസോഫ്രിനിയ.

41. മാംസപേശികളുടെ പ്രവർത്തന വൈകല്യങ്ങൾ.

42. പൊണ്ണത്തടി.

43. ശോധന കുറവ്.

44. കുടൽ വേദനകൾ.

Hijama - Cupping Therappy

Hijama and Ayurveda

       Until the Middle Ages, bloodshed was part of Ayurvedic medicine. Later, Vashti took over the place. In Ayurveda, blood loss is meant to expel bad blood. In the past, this was mainly done in 5 ways.

1. Leeching: - Biting into the body with a non-toxic layer and dragging the blood.

2. Alabu: - Chenga (scrape) used for secretion of blood. Blood is drawn by burning a wick and inverting it.

3. Mechanism of speech: - The manner of horn. The bull horn is commonly used for this.

4. Circadian rhythm: - The practice of bleeding the veins.

5. Preoccupation: - Engraving method.

History of Hijama

       Hijama is the oldest of the treatment type. Hijama has grown through many cultures and therapeutic traditions. History has it that there were many local and regional variations. But hijama is known as a therapeutic technique that has been accepted and practiced by physicians of all time.

      The bull horn was also used for hijamah during the Babylonian and Assyrian civilization. During the Middle Ages, the Hijama spread very quickly. Hijamas were barbers at that time. Hippocrates, the father of modern medicine, was an advocate of cupping. Hippocrates cupping treatment was suggested for physical problems. Hippocrates made relevant observations about the appearance, weight, and use of the cup. Hippocrates has introduced two types of cupping treatment - dry cupping and wet cupping. Hijama is also done with the Chinese treatment of acupuncture and the Arabic treatment of unani. B.C. Cupping was popular from 1000 to 3000 years ago. The treatment was most popular in Arab countries and China.

In Arabic, men and women perform Hijama every month. They were doing the hijama because they knew that the hijama was better than the disease.

       Galen, also a medical doctor, has been instrumental in the promotion of cupping therapies. Galen's Blood Lighting & Cupping methods have been the basis of medical studies. In the Middle Ages, barbers were involved in hair cutting, science, cupping and brushing. At that time, there was a long line of patients in front of promiscuous bleeding houses to perform the Hijama. The hijackers (hijamas) were known as surgeons. In the 18th and 19th centuries, cupping was very popular in Europe and America. At that time, the people of Europe would visit the Hijama in the spring to visit hospitals for health care.

Hijima

       This ancient treatment, known by various names, is the process by which blood is passed from the body through the skin. Hi Jama means to come back to life and to pull. The Arabs named it Hijama. Hijama is known today as cupping therapy. There are also two types of cupping, which do not take blood out of the body.

1. Dry Capping: - This is a non-invasive procedure.

2. Fire Throwing Methode.

3. Twickling Methode.

4. Ceramic Rubber Cupping.

5. Blood Letting Method.

6. Cupping Massage.

7. Flash Cupping.

8. Herbal Cupping.

9. Needle Cupping.

10. Wet Cupping.

...What is Hijama?

       "Hijama" is an ancient treatment that removes corrupt blood from the body. In the old days, the horns of the animals were used instead of the horns.

       Blood and other blood that is thrown out of the Hijama can be identified as bad blood.

... hurt during the hijama?

.... is there any problem with the blood going out more?

       In the old days the hijama was done with horns. Pain can be caused by pressing the part of the horn into the body, or by cutting with a knife. Thin glass and fiber cups are used in this modern age. Bleeding through small scratches made with a surgical blind. So the hijama of the day is painless.

... Hijama has side effects ...?

       Not at all. But those who do not learn to perform proper hijama can increase their wounds and cause pain. Cups of hijama are used when the body is high in acidity. It will disappear after a while, and some will have a slight dizziness, which will heal in minutes. There are no other side effects.

... Hijama has an age limit ..? Can women do Hijama ...?

       Hijama is a form of treatment. So it is effective for any patient. However, young children, and those who are old-fashioned, do not perform Hijama during menstruation and the first six months of pregnancy.

... Is blood transfusion equivalent to hijama?

       Blood is pumped through the veins through the bloodstream. Unsaturated blood (substances) in the form of jelly in the joints, muscles, or parts of the flesh never come out of the vein. Currently, blood-stained aliens are not newly stored. Blood transfusions are never possible to dispose of what came before.

The cures of hijama are

       Hijama is effective for all diseases. However, the most common diseases.

1. Chronic Headache (Migrane).

2. Head Ache.

3. Cervical spondylosis.

4. Sciatica in the middle and hips.

5. Knee pain.

6. Heel Pain.

7. Shoalder Pain.

8. Frozen ShoaIder.

9. Teeth Pain.

10. Tennis EIbow.

11. Stiff Neck.

12. Back pain (of various parts of the body).

13. Numbness.

14. Muscle tightness and muscle spasm.

15. Dermatological Diseasess.

16. Inflammation and Infeation of the body.

17. Common Cold with fever, cough and cough.

18. Influenza Chest and Heart Disease.

19. Heart block.

20. Asthma, prolonged coughing and tingling.

21. Rupture of chest.

22. Disease of the stomach and sea (GlT Disease).

23. Urinary Disease.

24. Urinary tract and urinary tract.

25. Chronic Fatique Syndrome.

26. Menstrual disorders.

27. Uterine diseases.

28. Kidney Disease.

29. Irregular Menstral Cycle.

30. Menorrohagia.

31. Overium Disease.

32. Infirtility.

33. Sexual dysfunction.

34. Premature IJiaculation.

35. Psychiatric Disease.

36. Depression.

37. Stress.

38. Anxiety.

39. Insomania.

40. Schizophrenia.

41. Functional disorders of muscles.

42. Obesity.

43. Lack of testing.

44. Intestinal pains.

ഹിജാമയുടെ ഗുണങ്ങൾ

ഹിജാമയുടെ ഗുണങ്ങൾ

Sayed Faizal Sihab
X