ലോകാ സമസ്താ സുഖിനോ ഭവന്തു:
ആയൂർവിദ്യയും ആത്മീയവരസിദ്ധിയും ലോകനന്മക്ക്

ലോകാ സമസ്താ സുഖിനോ ഭവന്തു:
ആയൂർവിദ്യയും ആത്മീയവരസിദ്ധിയും ലോകനന്മക്ക്

Menu

 അക്യൂപങ്ചർ - Acupuncture

അക്യൂപങ്ചർ

എന്താണ് അക്യൂപങ്ചർ..?

       അയ്യായിരം വർഷങ്ങൾക്ക് മുമ്പു് മുതൽ ചൈനയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ചികിത്സാരീതിയാണിതു്. പത്തൊമ്പതാം നൂറ്റാണ്ട് വരെ ലോകത്ത് വേണ്ടത്ര അറിയപ്പെടാതിരുന്നെങ്കിലും അക്യൂപങ്ചർ ഇന്ന് വളരെയധികം പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞിട്ടുണ്ട്. ഏറെ ഫലപ്രദവും തീരെ പാർശ്വഫലങ്ങളില്ലാത്തതുമായ ഔഷധരഹിത ചികിത്സയാണ് അക്യൂപങ്ചർ. തലമുടിയേക്കാൾ നേർത്ത സൂചി കൊണ്ട് കുത്തിവെച്ചോ മറ്റു നിലക്ക് സ്പർഷിച്ചോ വേദനരഹിതമായി ചികിത്സിച്ച് സുഖപ്പെടുത്തന്ന രീതിയാണ് അക്യൂപങ്ചർ.

       അക്യൂപങ്ചർ ചികിത്സയിൽ യാതൊരു വിധ ദോഷഫലങ്ങളും ഇല്ല. ഒരു രോഗത്തിന്ന് ചികിത്സ ചെയ്യുമ്പോൾ തന്നെ പറയാൻ മടിക്കുന്നതോ, രോഗിക്ക് പോലും അറിയാത്തതോ ആയ രോഗങ്ങൾ കൂടി സുഖപ്പെടുകയാണ് ചെയ്യാറുള്ളതു്.

       ഒരു രോഗി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് രോഗമായി പരിഗണിക്കേണ്ടത്. ആ അനുഭവങ്ങൾ മാറുന്നതാണ് രോഗശമനം. നമ്മുടെ തെറ്റായ ജീവിത രീതി കൊണ്ട് ശരീരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളാണ് എല്ലാ രോഗത്തിൻ്റെയും മൂലകാരണം. രോഗം മാറിയതിനു് ശേഷം അക്യൂപങ്ചർ പറയുന്ന ജീവിതരീതി അനുസരിച്ച് ജീവിക്കുന്നവർക്ക് സ്വാഭാവികമായും രോഗം തിരിച്ചു വരാറില്ല. മറിച്ച് രോഗം മാറുന്നതോടു കൂടി തെറ്റായ ജീവിത രീതിയിലേക്ക് പോകുന്നവർക്ക് രോഗം വരാൻ സാധ്യതയുമുണ്ട്. 

       അക്യൂപങ്ചർ കർശനമായി നിർദ്ദേശിക്കുന്നത് വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാനാണ്. അതു് പോലെ നല്ല ഭക്ഷണമാണ് എന്ന് കരുതി അമിതമായി കഴിക്കരുത്. രാത്രി കൃത്യമായി ഉറങ്ങുക. ഉറക്കം ഒഴിവാക്കുന്നതും, വൈകി ഉറങ്ങുന്നതും മാറാരോഗങ്ങൾക്ക് കാരണമായി അക്യൂപങ്ചർ വിലയിരുത്തുന്നു. വിശ്രമം ആവശ്യമാണെന്നു് ശരീരം ആവശ്യപ്പെടുമ്പോൾ വിശ്രമിക്കണം. ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കണം. അമിതമായി വെള്ളം കുടിക്കുന്നതിനെ അക്യൂപങ്ചർ അംഗീകരിക്കുന്നില്ല.

അക്യൂപങ്ചർ ചികിത്സയുടെ മേന്മകൾ

1. പൂർണ്ണ സുരക്ഷിതത്വം.

2. പാർശ്വഫലങ്ങളില്ല.

3. കഠിനപഥ്യങ്ങളില്ല.

4. ചികിത്സാ ചിലവ് താരതമ്യോന കുറവ്.

5. മരുന്നുകൾ പൂർണ്ണമായും ഒഴിവാക്കാം.

6. ശരീരത്തിൻ്റെ മൊത്തം രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു.

7. എല്ലാ രോഗങ്ങൾക്കും ചികിത്സ.

8. ചെറിയ കുട്ടികൾ മുതൽ വൃദ്ധന്മാർ വരെയുള്ള എല്ലാ പ്രായക്കാർക്കും ചികിത്സ.

9. ശരീരത്തിനും, മനസ്സിനും ആശ്വാസം ലഭിക്കുന്നു.

10. ഓപ്പറേഷൻ നിർദ്ദേശിച്ചിട്ടുള്ളവർക്ക് ഒരു പരിധി വരെ ഓപ്പറേഷൻ ഒഴിവാക്കാം.

Acupuncture

What is Acupuncture?

       It is a form of treatment that has been popular in China since five thousand years ago. Although not well known in the world until the nineteenth century, acupuncture has become very popular. Acupuncture is an effective and non-pharmacological treatment. Acupuncture is a form of painless treatment that involves injecting a thin needle other than the hair or touching the other side.

       There are no adverse effects in acupuncture treatment. Treatment of a disease is often accompanied by illnesses that the patient does not even know about or that the patient does not know.

       Diseases that a patient experiences are to be treated as illnesses. Healing is about changing those experiences. The root cause of all illness is the accumulation of waste in the body by our faulty lifestyle. People who live by the lifestyle of acupuncture do not come back naturally after they have been sick. On the contrary, those who go on the wrong path with their disease are more likely to get sick.

       Acupuncture strictly recommends eating only when you are hungry. Don't eat too much, thinking it's a good food. Sleep properly at night. Acupuncture is evaluated for sleep disorders and late sleep disorders. Relax when the body demands that you rest. Drink water only when thirsty. Acupuncture does not approve of excessive water intake.

Benefits of Acupuncture

1. Complete security.

2. No side effects.

3. There is no hard work.

4. Comparative reduction in treatment costs.

5. Drugs can be avoided completely.

6. Increases the body's total immune system.

7. Treatment of all diseases.

8. Treating all ages, from young children to old people.

9. Relaxing body and mind.

10. Those who have ordered the operation may opt out of the operation to some extent.

Sayed Faizal Sihab
X